OsannaOpen app

ആബാ പിതാവിന്റെ മടിയില്‍

മലയാളം#353

Aabba Pithavinte Madiyil Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആബാ പിതാവിന്റെ മടിയില്‍ ഇരിക്കും, കുഞ്ഞായി ഞാന്‍ താതന്റെ ചങ്കില്‍, ചാഞ്ഞുറങ്ങും കുഞ്ഞായി ഞാന്‍, എന്റെ അപ്പാ ആബാ പിതാവിന്റെ മടിയില്‍ ഇരിക്കും, കുഞ്ഞായി ഞാന്‍ താതന്റെ ചങ്കില്‍, ചാഞ്ഞുറങ്ങും കുഞ്ഞായി ഞാന്‍, എന്റെ അപ്പാ എനിക്കാനന്ദമേകുന്നൊരപ്പാ എനിക്കീശോയേ തന്നൊരപ്പാ എനിക്കാശ്വാസമേകുന്ന അപ്പാ എനിക്കെല്ലാം, എല്ലാമെന്‍ അപ്പാ ആബാ പിതാവേ, സ്‌നേഹ താതാ അങ്ങു തന്‍ സ്‌നേഹമാണെല്ലാം ആ സ്‌നേഹത്തിന്‍ പൂര്‍ണ്ണതയില്‍ ഞാന്‍ നിത്യം ലയിച്ചീടട്ടെ ആബാ പിതാവേ, കാരുണ്യ കടലേ അങ്ങു തന്‍ കരുണയാണെല്ലാം ആ കാരുണ്യ സാഗരത്തില്‍ ഞാന്‍ പൂര്‍ണ്ണമായ് അലിഞ്ഞിടട്ടെ അപ്പാ! എന്റെ അപ്പാ! എന്റെ സ്വര്‍ഗ്ഗീയ അപ്പാ എനിക്കീശോയേ തന്നൊരപ്പാ എന്നില്‍ റൂഹായേ നല്‍കിയൊരപ്പാ അപ്പാ! എന്റെ അപ്പാ! എന്റെ സ്വര്‍ഗ്ഗീയ അപ്പാ അങ്ങേ തിരുഹിതം എന്നില്‍ എന്നെന്നും നിറവേറണം ആബാ പിതാവേ, സ്വര്‍ഗ്ഗീയ താതാ അങ്ങു തന്‍ കരുതലാണെല്ലാം ആ കരുതലിന്‍ സമൃദ്ധിയില്‍ ഞാനെന്നും വസിച്ചിടട്ടെ ആബാ പിതാവേ, സൃഷ്‌ടാവാം ദൈവമേ അങ്ങു തന്‍ കൃപയാണെല്ലാം ആ കൃപയുടെ നിറവില്‍ ഞാന്‍ പൂര്‍ണ്ണമായ് ജ്വലിച്ചിടട്ടെ ആബാ പിതാവിന്റെ മടിയില്‍ ഇരിക്കും, കുഞ്ഞായി ഞാന്‍ താതന്റെ ചങ്കില്‍, ചാഞ്ഞുറങ്ങും കുഞ്ഞായി ഞാന്‍, എന്റെ അപ്പാ ആബാ പിതാവിന്റെ മടിയില്‍ ഇരിക്കും, കുഞ്ഞായി ഞാന്‍ താതന്റെ ചങ്കില്‍, ചാഞ്ഞുറങ്ങും കുഞ്ഞായി ഞാന്‍, എന്റെ അപ്പാ എനിക്കാനന്ദമേകുന്നൊരപ്പാ എനിക്കീശോയേ തന്നൊരപ്പാ എനിക്കാശ്വാസമേകുന്ന അപ്പാ എനിക്കെല്ലാം, എല്ലാമെന്‍ അപ്പാ
Romanised English lyrics
Aabaa Pithavinte Madiyil Irikkum, Kunjaayi Njan Thaathante Chankil, Chaanjurangum Kunjaayi Njan, Ente Appaa Aabaa Pithavinte Madiyil Irikkum, Kunjayi Njan Thaathante Chankil, Chaanjurangum Kunjayi Njan, Ente Appaa Enikkaanandhamekunnorappaa Enikkeeshoye Thannorappaa Enikkaashwasamekunna Appaa Enikkellaam, Ellaamen Appaa Aabaa Pithave, Sneha Thaathaa Angu Than Snehamaanellaam Aa Snehathin Poornnathayil Njan Nithyam Layicheedatte Aabaa Pithave, Kaarunya Kadale Angu Than Karunayaanellaam Aa Kaarunya Saagarathil Njan Poornnamaai Alinjidatte Appaa! Ente Appaa! Ente Swarggeeya Appaa Enikkeeshoye Thannorappaa Ennil Roohaaye Nalkiyorappaa Appaa! Ente Appaa! Ente Swargeeya Appaa Ange Thiruhitham Ennil Ennennum Niraveranam Aabaa Pithave, Swarggeeya Thaathaa Angu Than Karuthalaanellaam Aa Karuthalin Samrudhiyil Njannennum Vasichidatte Aabaa Pithave, Srushttaavaam Daivame Angu Than Krupayaanellaam Aa Krupayude Niravil Njan Poornnamaai Jwalichidatte Aabaa Pithavinte Madiyil Irikkum, Kunjaayi Njan Thathante Chankil, Chaanjurangum Kunjaayi Njan, Ente Appaa Aabaa Pithavinte Madiyil Irikkum, Kunjaayi Njan Thathante Chankil, Chaanjurangum Kunjaayi Njan, Ente Appaa Enikkanandhamekunnorappaa Enikkeeshoye Thannorappaa Enikkashwasamekunna Appaa Enikkellaam, Ellaamen Appaa
Open in app · save or share