OsannaOpen app

ആദിമദ്ധ്യാന്തമാം ചൈതന്യമേ

മലയാളം#371

Aadhimadhyanthamam Chaithanyame Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആദിമദ്ധ്യാന്തമാം ചൈതന്യമേ ആര്‍ദ്രമായ് നീയെന്നില്‍ നിറയേണമേ ആദ്യാക്ഷരത്തിന്റെ മാധുര്യമായ് ഓരോ ദിനങ്ങളും വിടരേണമേ ശാന്തമാം നദിയായിട്ടൊഴുകേണമേ ആദിമദ്ധ്യാന്തമാം ചൈതന്യമേ ജ്ഞാന വിജ്ഞാനങ്ങളാകും ഫലങ്ങളെന്‍ ജീവിത വൃക്ഷത്തില്‍ തളിരാകണേ ഭാവി തന്‍ പാതയില്‍ ഈ ഗുരു വചനങ്ങള്‍ സാന്ത്വന തണലായി തീരേണമേ ശാന്തിതന്‍ തെന്നലായ് വീശേണമേ സത്യവും സ്‌നേഹവും, സത്‌ചിന്ത നല്‍കുന്ന ഹൃദ്യമാം തൃപ്‌തിയും നേടിടണേ അക്ഷരത്തിന്‍, അഗ്നിശാലയില്‍ ഞാനൊരു നിത്യ ചൈതന്യമായ് മാറേണമേ നന്മ തന്‍ വിത്തായ് മുളയ്‌ക്കേണമേ ആദിമദ്ധ്യാന്തമാം ചൈതന്യമേ ആര്‍ദ്രമായ് നീയെന്നില്‍ നിറയേണമേ ആദ്യാക്ഷരത്തിന്റെ മാധുര്യമായ് ഓരോ ദിനങ്ങളും വിടരേണമേ ശാന്തമാം നദിയായിട്ടൊഴുകേണമേ ആദിമദ്ധ്യാന്തമാം ചൈതന്യമേ
Romanised English lyrics
Aadhimadhyaanthamaam Chaithanyame Aardhramaai Neeyennil Nirayename Aadhyaaksharathinte Maadhuryamaai Oro Dhinangalum Vidarename Shaanthamaam Nadhiyaayittozhukename Aadhimadhyaanthamaam Chaithanyame Njana Vinjanangalaakum Phalangalen Jeevitha Vrikshathil Thaliraakane Bhaavi Than Paathayil Ee Guru Vachanangal Santhwana Thanalaayi Theerename Shaanthi Than Thennalaai Veeshename Sathyavum Snehavum, Sathchintha Nalkunna Hrudhyamaam Thrupthiyum Nedidane Aksharathin, Agnishaalayil Njanoru Nithya Chaithanyamaai Maarename Nanma Than Vithaai Mulaikkename Aadhimadhyanthamaam Chaithanyame Aardhramaai Nee Ennil Nirayename Aadhyaksharathinte Madhuryamaai Oro Dhinangalum Vidarename Shanthamaam Nadhiyaayittozhukename Aadhimadhyaanthamaam Chaithanyame
Open in app · save or share