OsannaOpen app

ആദ്യകുര്‍ബാനയായ്, ആഗതനാകുന്നു

മലയാളം#606

Aadhyakurbaanayaai, Aagathanaakunnu

Original lyrics

ആദ്യകുര്‍ബാനയായ്, ആഗതനാകുന്നു തിരുവോസ്‌തിരൂപനാം എന്റെ ഈശോ ആദ്യകുര്‍ബാനയായ്, ആഗതനാകുന്നു തിരുവോസ്‌തിരൂപനാം എന്റെ ഈശോ എത്രയോ കാലമായ്, കാത്തിരിക്കുന്നു ഞാന്‍ യേശുവേ നീയെന്റെ സ്വന്തമാകാന്‍ എത്രയോ കാലമായ്, കാത്തിരിക്കുന്നു ഞാന്‍ യേശുവേ നീയെന്റെ സ്വന്തമാകാന്‍ ആഗതനാകുന്നു ഈശോ എന്നുള്ളില്‍ അളവില്ലാത്ത ആനന്ദം, എന്റെയുള്ളില്‍ ആഗതനാകുന്നു ഈശോ എന്നുള്ളില്‍ അളവില്ലാത്ത ആനന്ദം, എന്റെയുള്ളില്‍ എന്നേശു നാഥനായ് ഹൃദയം ഏകിടാം എന്നുള്ളം, സക്രാരിയാക്കിടാം ഞാന്‍ അമ്മ തന്‍ നാവില്‍, അലിയുന്നൊരാപ്പത്തെ ആദരവോടെ ഞാന്‍ നോക്കി നിന്നു അമ്മ തന്‍ നാവില്‍, അലിയുന്നൊരാപ്പത്തെ ആദരവോടെ ഞാന്‍ നോക്കി നിന്നു അരികിലിരുന്നു ഞാന്‍, ആഗ്രഹിച്ചൊത്തിരി അപ്പമാം ഈശനെ സ്വീകരിക്കാന്‍ അരികിലിരുന്നു ഞാന്‍, ആഗ്രഹിച്ചൊത്തിരി അപ്പമാം ഈശനെ സ്വീകരിക്കാന്‍ ആഗതനാകുന്നു ഈശോ എന്നുള്ളില്‍ അളവില്ലാത്ത ആനന്ദം, എന്റെയുള്ളില്‍ എന്നേശു നാഥനായ് ഹൃദയം ഏകിടാം എന്നുള്ളം, സക്രാരിയാക്കിടാം ഞാന്‍ വിരുന്നായ് വിളമ്പുന്ന എന്നേശു നാഥാ വരുന്നു ഞാന്‍ വിരുന്നിതില്‍ പങ്കുചേരാന്‍ വിരുന്നായ് വിളമ്പുന്ന എന്നേശു നാഥാ വരുന്നു ഞാന്‍ വിരുന്നിതില്‍ പങ്കുചേരാന്‍ വിശുദ്ധിയില്‍ വളര്‍ന്നിടാന്‍, വരമേകണേ നാഥാ വിശിഷ്‌ടമാം വരങ്ങളും നല്‍കിടേണേ വിശുദ്ധിയില്‍ വളര്‍ന്നിടാന്‍, വരമേകണേ നാഥാ വിശിഷ്‌ടമാം വരങ്ങളും നല്‍കിടേണേ പരിമളമിയലുന്ന പനിനീരു പോലെ ഞാന്‍ പാരിതില്‍ പോയിടാം യേശുവിനായ് പരിമളമിയലുന്ന പനിനീരു പോലെ ഞാന്‍ പാരിതില്‍ പോയിടാം യേശുവിനായ് പരമ പ്രസാദമേ, എന്‍ പ്രിയനേശുവേ പരിശുദ്ധമാക്കണേ അന്തരംഗം പരമ പ്രസാദമേ, എന്‍ പ്രിയനേശുവേ പരിശുദ്ധമാക്കണേ അന്തരംഗം ആദ്യകുര്‍ബാനയായ്, ആഗതനാകുന്നു തിരുവോസ്‌തിരൂപനാം എന്റെ ഈശോ എത്രയോ കാലമായ്, കാത്തിരിക്കുന്നു ഞാന്‍ യേശുവേ നീയെന്റെ സ്വന്തമാകാന്‍ ആഗതനാകുന്നു ഈശോ എന്നുള്ളില്‍ അളവില്ലാത്ത ആനന്ദം, എന്റെയുള്ളില്‍ എന്നേശു നാഥനായ് ഹൃദയം ഏകിടാം എന്നുള്ളം, സക്രാരിയാക്കിടാം ഞാന്‍
Romanised English lyrics
Aadhyakurbaanayaai, Aagathanaakunnu Thiruvosthiroopanaam Ente Eesho Aadhyakurbaanayaai, Aagathanaakunnu Thiruvosthiroopanaam Ente Eesho Ethrayo Kaalamaai, Kaathirikkunnu Njan Yeshuve Neeyente Swanthamaakaan Ethrayo Kaalamaai, Kaathirikkunnu Njan Yeshuve Neeyente Swanthamaakaan Aagathanaakunnu Eesho Ennullil Alavillaatha Aanandham, Enteyullil Aagathanaakunnu Eesho Ennullil Alavillaatha Aanandham, Enteyullil Enneshu Nadhanaai Hrudhayam Ekidaam Ennullam, Sakraariyaakkidaam Njan Amma Than Naavil, Aliyunnoraappathe Aadharavode Njan Nokki Ninnu Amma Than Naavil, Aliyunnoraappathe Aadharavode Njan Nokki Ninnu Arikilirunnu Njan, Aagrahichothiri Appamaam Eeshane Sweekarikkaan Arikilirunnu Njan, Aagrahichothiri Appamaam Eeshane Sweekarikkaan Aagathanakunnu Eesho Ennullil Alavillatha Aanandham, Enteyullil Enneshu Nadhanaai Hridhayam Ekidaam Ennullam, Sakrariyaakkidaam Njan Virunnaai Vilambunna Enneshu Nadha Varunnu Njan Virunnithil Pankucheraan Virunnaai Vilambunna Enneshu Nadha Varunnu Njan Virunnithil Pankucheraan Vishudhiyil Valarnnidaan, Varamekane Nadha Vishishtamaam Varangalum Nalkidene Vishudhiyil Valarnnidaan, Varamekane Nadha Vishishtamaam Varangalum Nalkidene Parimalamiyalunna Panineeru Pole Njan Paarithil Poyidaam Yeshuvinaai Parimalamiyalunna Panineeru Pole Njan Paarithil Poyidaam Yeshuvinaai Parama Prasaadhame, En Priyaneshuve Parishudhamakkane Antharamgam Parama Prasadhame, En Priyaneshuve Parishudhamaakkane Antharangam Aadhya Kurbaanayaai, Aagathanakunnu Thiruvosthi Roopanaam Ente Eesho Ethrayo Kalamaai, Kathirikkunnu Njaan Yeshuve Nee Ente Swanthamakaan Aagathanaakunnu Eesho Ennullil Alavillaatha Aanandham, Enteyullil Enneshu Nadhanaai Hrudhayam Ekidaam Ennullam, Sakraariyaakkidaam Njan
Open in app · save or share