OsannaOpen app

ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ

മലയാളം#618

Aadhyanthamillaatha Nithyante Kaanthyaaa

Original lyrics

ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ പ്രദ്യോതനന്‍ പോല്‍ പ്രകാശിച്ചു നില്‍ക്കും സദ്യോഗമാര്‍ന്നുള്ള ദിവ്യാനനങ്ങള്‍ ഇദ്ദമ്പതിക്കേകു ശ്രീയേശു നാഥാ താല്‍ക്കാലികങ്ങളാം ഭോഗങ്ങളെല്ലാം ആത്മാനുഭൂതിയില്‍ നിസ്സാരമായി കാണ്മാന്‍ കരുത്തുള്ള സ്വര്‍ഗ്ഗീയ കണ്ണാല്‍ ശോഭിക്കുമാറാക ശ്രീയേശു നാഥാ ആനന്ദവാരാശി തന്നില്‍ പരക്കും വിചീതരംഗങ്ങളാര്‍ക്കുന്ന ഗാനം വേദോക്ത സീമാവിലെത്തി ശ്രവിപ്പാന്‍ ഏകീടു കര്‍ണ്ണങ്ങള്‍ ശ്രീ യേശു നാഥാ മൂഢോപദേശ കൊടുങ്കാടു ശീഘ്രം പാടേ തകര്‍ത്തങ്ങു ഭസ്‌മീകരിപ്പാന്‍ ചൂടോടെ കത്തി ജ്വലിക്കുന്ന നാവും നീടാര്‍ന്നു നല്‍കീടു ശ്രീയേശുനാഥാ സാധുക്കളായുള്ള മര്‍ത്യര്‍ക്കു വേണ്ടി ചാതുര്യ യത്‌നം കഴിച്ചേതു നാളും മാധുര്യ ദാനം പൊഴിക്കുന്ന കൈകള്‍ ഇദ്ദമ്പതിക്കേകു ശ്രീയേശു നാഥാ സീയോന്‍ മണാളന്റെ പ്രത്യാഗമത്താല്‍ മായാ തമസ്സോടി മാറുന്ന നാളില്‍ ജായാത്വമേന്തി കിരീടം ധരിപ്പാന്‍ ആശിസ്സിവര്‍ക്കേകു ശ്രീയേശു നാഥാ നിത്യം ലഭിക്കട്ടെ സൂര്യ പ്രകാശം അഭ്യുല്‍ പതിക്കട്ടെ ചന്ദ്രന്റെ കാന്തി നാനാത്വമാര്‍ന്നുള്ള പുഷ്‌പങ്ങളെന്നും സൗരഭ്യമേകട്ടെ ശ്രീയേശു നാഥാ ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ പ്രദ്യോതനന്‍ പോല്‍ പ്രകാശിച്ചു നില്‍ക്കും സദ്യോഗമാര്‍ന്നുള്ള ദിവ്യാനനങ്ങള്‍ ഇദ്ദമ്പതിക്കേകു ശ്രീയേശു നാഥാ
Romanised English lyrics
Aadhyanthamillaatha Nithyante Kaanthyaaa Pradhyothanan Pol Prakaashichu Nilkkum Sadhyogamaarnnulla Divyaananangal Iddhambathikkeku Shreeyeshu Nadha Thaalkkaalikangalaam Bhogangalellaam Aathmaanubhoothiyil Nissaaramaayi Kaanmaan Karuthulla Swarggeeya Kannaal Shobhikkumaaraaka Shreeyeshu Nadha Aanandhavaaraashi Thannil Parakkum Vicheetharamgangalaarkkunna Gaanam Vedhoktha Seemaavilethi Shravippaan Ekeedu Karnnangal Shree Yeshu Nadha Moodopadhesha Kodunkaadu Sheekhram Paade Thakarthangu Bhasmeekarippaan Choodode Kathi Jwalikkunna Naavum Needaarnnu Nalkeedu Shreeyeshunadha Saadhukkalaayulla Marthyarkku Vendi Chaathurya Yathnam Kazhichethu Naalum Maadhurya Dhaanam Pozhikkunna Kaikal Iddhambathikkeku Shreeyeshu Nadha Seeyon Manaalante Prathyaagamathaal Maayaa Thamassodi Maarunna Naalil Jaayaathvamenthi Kireedam Dharippaan Aashissivarkkeku Shreeyeshu Nadha Nithyam Labhikkatte Soorya Prakaasham Abhyul Pathikkatte Chandhrante Kaanthi Naanaathvamaarnnulla Pushpangalennum Saurabhyamekatte Sreeyeshu Nadha Aadhyanthamillaatha Nithyante Kaanthyaaa Pradhyothanan Pol Prakaashichu Nilkkum Sadhyogamaarnnulla Divyaananangal Iddhambathikkeku Sreeyeshu Nadha
Open in app · save or share